നടന്‍ ഷെയ്ൻ നിഗത്തെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവം സിനിമാമേഖലയിൽ ആകമാനം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഷെയ്നിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.
വെയില്‍ എന്ന സിനിമയ്ക്കായുള്ള കരാര്‍ കഴിയുന്നതിനു മുന്‍പ് തന്നെ ഷെയ്ൻ തന്‍റെ താടി, മുടി എന്നിവ വടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ വെയിൽ, ഖുര്‍ബാനി, ഉല്ലാസം സിനിമയുടെ നിര്‍മ്മാതാക്കള്‍ താരത്തിനെതിരെ രംഗത്തെത്തിയതോടെയാണ് പ്രശ്നം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് മുന്നിലെത്തിയത്. ഇതോടെയാണ് കഴിഞ്ഞദിവസം താരത്തെ സിനിമയിൽ നിന്ന് വിലക്കിയത്.
ഇപ്പോഴിതാ ഷെയ്ൻ വിവാദം സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്നാരോപിച്ച് കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് സംവിധായകനും ഡോക്യുമെന്‍ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ സൂചകമായി സോഹൻ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. താരമുടി എന്നാണ് കവിതയ്ക്ക് തലക്കെട്ട് ഇട്ടിരിക്കുന്നത്.
മുടിയനായ് താരപുത്രന്‍ ജനിക്കുമ്പോള്‍…മുടിവെട്ടി മുടിയന്‍ രോഷം പകരുമ്പോള്‍… മുടിയുന്നു സിനിമയും നിര്‍മ്മാണ രംഗവും. മുടിയനും മുടിയുന്നു പുകയുന്നു ഭാവിയും എന്ന നാലുവരി കവിതയണ് സോഹന്‍ റോയ് ഫേസ്ബുക്കിൽ പങ്കുവെച്ചുവെച്ചിരിക്കുന്നത്.
Post Your Comments