പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റയും പൂര്‍ണിമയുടെയും. മാതാപിതാക്കൾക്ക് പുറമെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. മൂത്ത മകളായ പ്രാര്‍ത്ഥന അച്ഛനമ്മമാരെപ്പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.
View this post on Instagram
ഇപ്പോഴിതാ ഇവരുടെ കുടുംബത്തില്‍ അടുത്ത ഒരു ആഘോഷം വന്നെത്തിയിരിക്കുകയാണ്. കുഞ്ഞതിഥിയായ വര്‍ധാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനാണ് വര്‍ധാന്‍. വര്‍ധാനൊപ്പമുള്ള സന്തോഷകരമായ നിമിഷം പങ്കുവെച്ച് ഇന്ദ്രനും പൂര്‍ണിമയും എത്താറുണ്ട്. മിനിസ്‌ക്രീനിലെ വില്ലത്തിമാരില്‍ പ്രധാനികളിലൊരാളായിരുന്നു പ്രിയ മോഹന്‍. വിവാഹത്തോടെ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ എത്താറുണ്ട്. അടുത്തിടെയായിരുന്നു പ്രിയയും നിഹാലും അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയത്.
ഇപ്പോഴിതാ വര്‍ധാനൊപ്പമുള്ള മനോഹര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ. വര്‍ധാനെ നെഞ്ചില്‍ കിടത്തിയൊരുക്കുന്ന ചിത്രവുമായാണ് പ്രാര്‍ത്ഥന എത്തിയത്. തനിക്ക് എഴുന്നേല്‍ക്കാനുള്ള കാരണം തന്നെ നീയാണെന്നും പാത്തൂട്ടി കുറിച്ചിട്ടുണ്ട്.
Post Your Comments