യുവനടൻ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയിൽ നിന്നും നിർമാതാക്കൾ വിലക്കിയ സംഭവത്തിൽ മോഹൻലാൽ ഇടപെടുമെന്ന് റിപോർട്ടുകൾ. ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയിൽ വിയോജിപ്പാണ് മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്നതെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് സൂചിപ്പിച്ചു.
അതേസമയം, രണ്ടുഭാഗത്ത് നിന്നും കാര്യങ്ങൾ വിശദമായി കേട്ടതിനു ശേഷം രണ്ടുകൂട്ടരേയും പരിഗണിച്ചുകൊണ്ടുള്ള നിലപാടും തീരുമാനവുമായിരിക്കും അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാലിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക.
അതേസമയം, ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെങ്കിലും അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയത് ഉൾക്കൊള്ളാനാകാത്തതെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലും ഈ നിലപാടിനോട് യോജിക്കുന്നുണ്ടെന്നാണ് സൂചന.
നിലവിൽ, സംവിധായകൻ സിദ്ദീഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് മോഹൻലാൽ. എന്നാൽ, ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് വിഷയം സംബന്ധിച്ചു മോഹന്‍ലാലിനെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി കുഴഞ്ഞുകിടക്കുന പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് പരാതി നൽകിയിട്ടുണ്ട്. ഇനി മോഹൻലാലിൻറെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണ് സിനിമ ലോകം.
Post Your Comments