
ഒരേയൊരു കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ തന്നെ നേടിയെടുത്ത മലയാള യുവ നടിയാണ് പ്രിയ പ്രകാശ് വാരിയർ. ‘അഡാർ ലൗ’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പ്രസിദ്ധി നേടിയ പ്രിയ എന്നാൽ, ചില പ്രശ്നങ്ങളാൽ സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നുമൊക്കെ അകന്നുപ്പോയി. അതേസമയം, ആരാധകർക്ക് സന്തോഷ വാർത്തയുമായി താരം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാൻ തുടങ്ങിയിരിക്കുകയാണ്.
തിളങ്ങുന്ന ചുവപ്പ് സാരിയുടുത്ത് തരംഗമാവുകായാണ് പ്രിയ. നവമാധ്യമ ഉപയോക്താക്കൾ ഇതിനോടകം തന്നെ ഏറ്റെടുത്ത ഈ പുതു ചിത്രത്തിനു നിരവധി പേരാണ് ആശംസകൾ നേർന്നത്. മലയാളികളുടെ പ്രിയപ്പെട്ട കുട്ടൂസ് അങ്ങനെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
Post Your Comments