മലയാള സിനിമയിൽ യുവ താരം ഷെയിന്‍ നിഗത്തെ കുറിച്ചുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ഷെയിന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന ഷെയിന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും ഗുരുതര ആരോപണങ്ങളുമായി പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്.
ഷെയിന്‍ വിവാദങ്ങളില്‍ കുടുങ്ങി നില്ക്കുന്ന ഈ സമയത്താണ് പിതാവും നടനുമായ അബിയുടെ ഓര്‍മ്മ ദിനം എത്തിയിരിക്കുന്നത്. 2017 നവംബര്‍ മുപ്പതിനായിരുന്നു അപ്രതീക്ഷിതമായി മിമിക്രി നടന് അബി മരിക്കുന്നത്. മലയാള സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടാണ് അബിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഓര്‍മ്മദിനത്തില്‍ വീണ്ടും അബിയെ ഓര്‍ക്കുകയാണ് ആരാധകര്‍.
നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ അബി മരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അബി വിടവാങ്ങുന്നത്. പെട്ടെന്നുള്ള മരണത്തില്‍ സിനിമാലോകം ഒന്നടങ്കം പകച്ച് നിന്നിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം. ‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം’ എന്നുമാണ് ഫേസ്ബുക്കിലൂടെ കുടുംബ ചിത്രം പങ്കുവെച്ച് കൊണ്ട് ഷെയിന്‍ കുറിച്ചു.
Post Your Comments