CinemaGeneralLatest NewsMollywoodNEWS

‘മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ’ ; അഭിനയരംഗത്തേക്ക് തിരിച്ച് വരാനൊരുങ്ങി ജോണ്‍ ജേക്കബ്

സിനിമ സീരിയൽ താരം ധന്യ മേരി വർഗീസിന്റെ ഭര്‍ത്താവ് കൂടിയായ അദ്ദേഹം നിരവധി സ്റ്റേജ് ഷോകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

മിനിസ്‌ക്രീൻ ആരാധകര്‍ക്ക് സുപരിചിതനായ നടനും ഡാന്‍സറുമൊക്കെയാണ് ജോൺ ജേക്കബ്. സിനിമാ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് ഡാന്‍സ് ഷോകളില്‍ നിറഞ്ഞാടിയ താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. സിനിമ സീരിയൽ താരം ധന്യ മേരി വർഗീസിന്റെ ഭര്‍ത്താവ് കൂടിയായ അദ്ദേഹം നിരവധി സ്റ്റേജ് ഷോകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

ഇപ്പോഴിതാ 18 വര്‍ഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. ടെലിവിഷൻ പരമ്പരയിലൂടെയാണ് ജോണിന്‍റെ തിരിച്ചുവരവ്. താൻ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരുന്ന വിവരം ജോൺ തന്നെയാണ് ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഇപ്പോൾ താൻ വീണ്ടും ദൈവകൃപയാൽ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നുവെന്നും ജോൺ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം………………..

ആദ്യമായി മുഖം കാണിച്ച cinema, 2001 ൽ release ചെയ്ത ജഗപൊഗ ആയിരുന്നു . അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ പിന്നെയും അവസരങ്ങൾ കിട്ടുമെന്ന്. പക്ഷേ 2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഓർമയിൽ എണ്ണാവുന്നതിനും അപ്പുറം stages ൽ dance ചെയ്തു, 13 സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു, അതിൽ 6 സിനിമകളിൽ lead role ഉം ചെയ്യാൻ കഴിഞ്ഞു. എല്ലാം ദൈവാനുഗ്രഹം മാത്രമാണ്. അവസരങ്ങൾ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.

അന്നും ഇന്നും എനിക്ക് സ്നേഹവും പ്രോത്സാഹനവും മാത്രം തന്നിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കളോട്.. Dec 23 മുതൽ മഴവിൽ മനോരമയിൽ ആരംഭിക്കുന്ന
” അനുരാഗം ” എന്ന serial ലിലൂടെ ഞാനും നിങ്ങളുടെ മുന്നിൽ എത്തുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാരും കാണണം കേട്ടോ.

shortlink

Post Your Comments


Back to top button