സോഷ്യൽ മീഡിയകളിലൂടെ നിരവധി വ്യാജ പ്രചരണങ്ങളാണ് നടക്കാറുള്ളത്. തെറ്റിദ്ധാരണ പരത്തുന്ന നിരവധി സംഭവങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പുതിയൊരു സംഭവമാണ് കഴിഞ്ഞ
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ജിന്ന് സുന്നത്ത് നടത്തി എന്ന പേരില്‍ ചിത്രമുള്‍പ്പെടെയാണ് ഈ വ്യാജ പ്രചരണം നടക്കുന്നത്. ഇപ്പോഴിതാ ഈ വ്യാജ പ്രചരണത്തെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പൊളിച്ചടുക്കുകയാണ് യുവ ഡോക്ടര്‍ ഷിംന അസീസ്.
കുറിപ്പിന്റയെ പൂർണരൂപം……………….
‘ജിന്ന് സുന്നത്ത് നടത്തി’ എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോർക്ക് മനസ്സിലാവും.
സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാൻ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.
ഇനി കുട്ടി വലുതാകുമ്പോ “നിന്റേത് കാണാൻ ഇനി ലോകത്താരും ബാക്കിയില്ല” എന്ന് കൂടികേൾപ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക
Post Your Comments