ബോളിവുഡ് നായികമാരിൽ വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് പരിനീതി ചോപ്ര. പരിനീതി ചോപ്ര നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. നേരത്തെ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പരിനീതി ചോപ്രതന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. താരം അറിയിച്ചത് പ്രകാരം അടുത്ത വര്‍ഷം മെയ് എട്ടിനായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക.
സ്ത്രീകേന്ദ്രീകൃത സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര എന്നാണ് പരിനീതി ചോപ്ര ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. താൻ അഭിനയച്ച ചിത്രങ്ങളിൽ വച്ച് തന്നെ തീര്‍ത്തും വേറിട്ട ഒരു ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്നാണ് പരിനീതി ചോപ്ര പറയുന്നത്. ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കാനെന്നും പരിനീതി പറയുന്നു. ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്ന ഹോളിവുഡ് ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേക്ക് ആണ് അതേപേരില്‍ തന്നെ ഹിന്ദിയിലേക്ക് വരുന്ന ഈ ചിത്രം.
Post Your Comments