BollywoodCinemaLatest NewsNEWS

പത്ത് ലക്ഷം രൂപയുടെ ചെക്ക് മടങ്ങി പ്രമുഖ ബോളിവുഡ് നടിയെ കോടതി വിളിപ്പിച്ചു

അടുത്ത വര്‍ഷം ജനുവരി 27ന് മുമ്പ് ഹാജരാകാനാണ് കോടതി അമീഷ പട്ടേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രമുഖ ബോളിവുഡ് നടിയുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിനാൽ മറ്റൊരാൾക്ക് നൽകിയ ചെക്ക് മടങ്ങി. ബോളിവുഡ് നടി അമീഷ പട്ടേൽ നൽകിയ ചെക്കായിരുന്നു മടങ്ങിയത്. നിഷാ ഛിപ്പയെന്ന വ്യക്തിക്ക് ഒരാവശ്യത്തിനായി 10 ലക്ഷം രൂപയുടെ ചെക്കാണ് നടി നൽകിയിരുന്നത്. ചെക്ക് മടങ്ങിയതിനെ തുടർന്ന്, നിഷാ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ, ബോളിവുഡ് നടിക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 27ന് മുമ്പ് ഹാജരാകാനാണ് കോടതി അമീഷ പട്ടേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സിനിമയ്‍ക്ക് വേണ്ടി പണം കടം വാങ്ങിയത് സംബന്ധിച്ചാണ് ചെക്ക് നൽകേണ്ടിവന്നത്. എന്നാൽ, ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം രൂപയിൽ കുറവ് തുക മാത്രമാണുണ്ടായിരുന്നത്. ഇതാണ് ചെക്ക് മടങ്ങാനുണ്ടായ കാരണമെന്നും മറ്റു സാമ്പത്തിക തട്ടിപ്പുകളൊന്നും തന്നെ ഇതിലില്ലായെന്നുമാണ് നിഷ ഛിപയുടെ വക്കീല്‍ ദുര്‍ഗേഷ് ശര്‍മ്മ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button