മലയാള സിനിമയുടെ ഗതിമാറ്റികൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച ഫിലിം മേക്കറായിരുന്നു ഭരതന്‍. തിരക്കഥയ്ക്കപ്പുറം ഭരതന്റെ സംവിധാന ചാരുതയില്‍ അടയാളപ്പെട്ട സിനിമകള്‍ നിരവധിയാണ്. ‘വൈശാലി’യും, ‘താഴ്വാര’വും, ‘അമര’വും, ‘ചാമര’വുമെല്ലാം മലയാളികള്‍ക്ക് മറക്കാനാവാത്ത ക്ലാസ് സിനിമയാണ്. ഭരതന്‍ അദ്ദേഹത്തിന്റെ തുടക്കകാലത്ത് ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആരവം’. 1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ നായക കഥാപാത്രം ചെയ്ത നെടുമുടി വേണു എന്ന നടന് കൂടുതല്‍ ഗുണം ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളത്തിലെ തന്നെ അന്നത്തെ മറ്റൊരു സൂപ്പര്‍ താരമായ കമല്‍ഹാസനെയായിരുന്നു. പക്ഷെ കമല്‍ഹാസന് ചിത്രം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ‘മരുത്’ എന്ന കഥാപാത്രം നെടുമുടി വേണുവിനു നല്‍കുകയായിരുന്നു.
സാമ്പത്തികമായി പരാജയപ്പെട്ട ‘ആരവം’ വലിയ രീതിയിലുള്ള നിരൂപക പ്രശംസ നേടിയിരുന്നു. ‘ആരവം’ എന്ന സിനിമയുടെ പരാജയം ഭരതന്‍ എന്ന സംവിധായകനും വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. പക്ഷെ ‘തകര’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ചെയ്തു കൊണ്ട് ഭരതന്‍ വീണ്ടും മലയാള സിനിമയുടെ മാറ്റത്തിന് മിഴിവേകി. പ്രതാപ് പോത്തന്‍ എന്ന നടനും ‘തകര’ വലിയ രീതിയില്‍ ബ്രേക്ക് സമ്മാനിച്ചിരുന്നു. ‘ആരവം’ എന്ന ചിത്രത്തിലും പ്രതാപ് പോത്തന്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
Post Your Comments