
സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാമ. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച അഭിനേത്രികളിലൊരാള്‍ കൂടിയാണ് ഭാമ. ഇപ്പോഴിതാ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഭാമ വിശേഷം പങ്കുവെച്ചത്.
ചേര്‍ത്തല സ്വദേശിയായ അരുണാണ് വരന്. ബിസിനസുകാരനായ അരുണും ഭാമയും ഒരുമിക്കുന്നത് ജനുവരിയിലാണ്. കോട്ടയത്ത് വെച്ചാണ് വിവാഹം നടത്തുന്നത്.. കൊച്ചിയില്‍ വിരുന്ന് നടത്തും. കാനഡയിലായിരുന്നു അരുണ്‍ പഠിച്ചത്. കൊച്ചിയില്‍ സ്ഥിര താമസക്കാരനാവാനുള്ള തയ്യാറെടുപ്പിലാണ് അരുണെന്നും ഭാമ പറഞ്ഞിരുന്നു. പ്രണയ വിവാഹമല്ല തങ്ങളുടേത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണ് വിവാഹം. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും താരം പറയുന്നു.
സിനിമാതാരമായിട്ടല്ല അരുൺ തന്നെ കാണുന്നത്. ആ കാര്യത്തില്‍ ഏറെ സന്തോഷമുണ്ട്. അതാണ് കൂടുതലിഷ്ടമായതെന്നും ഭാമ പറഞ്ഞു.
Post Your Comments