വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് ഇന്നത്തെ യുവതലമുറക്കാരെന്നു നടന് ബാബുരാജ്. സെലിബ്രിറ്റി ആണെന്നു വച്ച് എന്തും കാണിക്കാമെന്നാവരുതെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി നടന് ഷെയിന്റെ വിഷയം സംസാരിച്ചതാണെന്നും ബാബുരാജ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം സ്ത്രീകളടക്കമുള്ള സിനിമാ താരങ്ങള്‍ക്കിടയിലുണ്ട് എന്നു കഴിഞ്ഞ ദിവസം ബാബുരാജ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
“എനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ട്. ഞാന്‍ ആ വികാരം ഉള്‍ക്കൊണ്ടാണ് പറഞ്ഞത്. തീര്‍ച്ചയായും ഞങ്ങളിലൊരംഗത്തെ സംരക്ഷിക്കേണ്ട ചുമതല സംഘടനയ്ക്കുണ്ട്. അമ്മ സംഘടനയില്‍ ആ കുട്ടി മെമ്ബറാണെങ്കില് തീര്‍ച്ചയായും അവനെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഞങ്ങള്‍ക്കുണ്ട്. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇതൊരു പാഠമാകട്ടയെന്ന് കരുതിയാണ് ഞാന്‍ പറഞ്ഞത്. ലാലേട്ടന് തന്നെ ചോദിച്ചു നമുക്കു ശേഷം ഇത് കൊണ്ടു നടക്കേണ്ട ആള്‍ക്കാരല്ലേ ഇവര്‍. അവര്‍ എന്തുകൊണ്ട് വരുന്നില്ല. അവരുകൂടെ ഇതിനകത്ത് വരണം. ലാലേട്ടന് വിലക്കുക എന്നതിനോട് യോജിച്ചിട്ടില്ല. വിലക്കുന്ന കാര്യമൊന്നും ചിന്തിക്കാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്- ഒരു പ്രമുഖ മാധ്യമത്തോടു ബാബുരാജ് പങ്കുവച്ചു.
Post Your Comments