GalleryGeneralLatest NewsNEWS

‘അക്കിത്തം’ എഴുതുന്നത് നോവലാണോ എന്ന് ചുംബന സമര നായിക; സ്കൂളിൽ പോയവർക്കറിയാമെന്ന് സോഷ്യൽ മീഡിയ

ഏതു തന്നെയായാലും, ജനശ്രദ്ധ ലഭിക്കാൻ സമൂഹമാധ്യങ്ങളിലൂടെ ഇതിഹാസ വ്യക്തികളെ ഇങ്ങനെ ഇകഴ്ത്താൻ ഇന്ന് കുറച്ചുപേർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്.

സാഹിത്യകാരന്മാർക്ക് ലഭിക്കുന്ന ദേശീയതല ഉന്നത പുരസ്‌കാരമായ ജ്ഞാനപീഠം ഈ വർഷം തേടിയെത്തിയത് മലയാള കവിയായ അക്കിത്തം അച്യുതൻ നമ്പുതിരിയെയാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് ഏതാണ്ട് 61 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ എഴുതിയ (കവിത എഴുത്തുകാരൻ ) കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ, കേരളത്തിലെ ചുംബന സമര നായികാ രശ്മി നായർക്ക് അറിയേണ്ട ഉത്തരമാണ് മലയാളി സമൂഹമാധ്യമ ഉപയോക്താക്കളെ ചിന്തിപ്പിച്ചിരിക്കുന്നത്. ‘അക്കിത്തം’ നോവൽ എഴുതുന്ന ആളോ എന്നാണ് അവർക്ക് അറിയേണ്ടത്ത്. എല്ലാവർക്കും എല്ലാം അറിയണമെന്നില്ല, പക്ഷെ സമൂഹമാധ്യമം ആക്ഷേപഹാസ്യാത്മകമായിട്ടാണ് ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്.

സ്കൂളിന്റെ പടികടന്നിട്ടുണ്ടെങ്കിൽ അറിയാമായിരുന്നെന്ന് ഒരാൾ, ‘ഹ’ നോവലെഴുതുന്ന ആളുതന്നെയെന്ന് മറ്റൊരാൾ. പിന്നാലെ, രാഷ്ട്രീയവും തമാശകളും നിറയുന്ന ഒരിടമായി ആ കമെന്റ് പെട്ടി മാറുകയും ചെയ്തു. ഏതു തന്നെയായാലും, ജനശ്രദ്ധ ലഭിക്കാൻ സമൂഹമാധ്യങ്ങളിലൂടെ ഇതിഹാസ വ്യക്തികളെ ഇങ്ങനെ ഇകഴ്ത്താൻ ഇന്ന് കുറച്ചുപേർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്.

വായനക്കാർ അറിയാൻ…

തന്റെ കവിതകളിൽ, മനുഷ്യത്തത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ഒരുകാലത്തെ ദാര്‍ശനികമുഖമായിരുന്നു അദ്ദേഹത്തിന്‍റെ കവിതകൾ….

പാലക്കാട് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. കേരളത്തിലെ ഈ പ്രമുഖ കവിക്ക് രണ്ട് തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ഓടകുഴല്‍ അവാര്‍ഡ്, കൃഷ്ണഗീതി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, നാലാപ്പാട് അവാര്‍ഡ്, തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പിന്നെ.., ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പ്രതികരണം നൽകിയ ആളുകളും ആ കമന്റ് പെട്ടിയിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button