CinemaGeneralLatest NewsMollywoodNEWSUncategorized

‘കാലാപാനി’യുടെ സെറ്റില്‍ ഞാന്‍ ലാലേട്ടനോട് മിണ്ടാതെ മാറിനിന്നതാണ് പക്ഷെ: വിനീത് ശ്രീനിവാസന്‍ പറയുന്നു!

ലാല്‍ അങ്കിളിനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു മനസ്സില്‍

ലാല്‍ അങ്കിളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് ഒരുപാട് നല്ല നിമിഷങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍. അതില്‍ താന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു മനോഹര നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.

‘ ‘കാലാപാനി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അച്ഛനൊപ്പം പോയിരുന്നു അന്ന് അവിടെ ലാല്‍ അങ്കിളിന്റെ ബര്‍ത്ത്ഡേ ഫങ്ങ്ഷന്‍ നടക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ ലാല്‍ അങ്കിളിനെ ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു എനിക്കൊന്നു മിണ്ടാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചു,അച്ഛനോട് പറഞ്ഞതുമില്ല. അവിടെ ചുറ്റും ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അത് കൊണ്ട് മാറി നിന്നു. ലാല്‍ അങ്കിളിനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു മനസ്സില്‍. ഭക്ഷണം കഴിഞ്ഞു കൈ കഴുകന്‍ നില്‍ക്കുമ്പോള്‍ ലാല്‍ അങ്കിള്‍ അടുത്ത് വന്നു നിന്ന് കൈ കൈ കഴുകുന്നു. എന്നിട്ട് എന്നോട് ചോദിച്ചു.’ നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നത്’, ശരിക്കും എനിക്ക് അതൊരു ഞെട്ടലായിരുന്നു’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലുമായുള്ള മനോഹര നിമിഷത്തെ ഓര്‍മ്മിച്ചു കൊണ്ട് വിനീത് ശ്രീനിവാസന്‍ തന്റെ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button