ഉപ്പും മുളകും കുടുംബത്തില്‍ കല്യാണം ; വരന്റയെ ഫോട്ടോ പുറത്ത് വിടാതെ ബാലുവിന്റയെ സര്‍പ്രൈസ്

ഇതുവരെ കണ്ടത് പോലെയല്ല, ഇനി കാണാനിരിക്കുന്നതാണ് ഉപ്പുംമുളകിലെയും സംഭവബഹുലമായ നിമിഷങ്ങളെന്ന സൂചനകളാണ് വരുന്നത്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടിയായണ് ഉപ്പും മുളകും. 1000 എപ്പിസോഡുമായി ജൈത്രയാത്ര തുടരുകയാണ് ഉപ്പും മുളകും. ഇതുവരെ കണ്ടത് പോലെയല്ല, ഇനി കാണാനിരിക്കുന്നതാണ് ഉപ്പുംമുളകിലെയും സംഭവബഹുലമായ നിമിഷങ്ങളെന്ന സൂചനകളാണ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരുന്നു കഥ നടന്നത്.

ഇതിനിടെ തന്റെ കുടുംബത്തില്‍ ഒരു കല്യാണം നടക്കാന്‍ പോവുകയാണെന്ന കാര്യം ബാലു വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ ലെച്ചുവിനാണ് വിവാഹം. നേരത്തെ നീലുവിന്റെ സഹോദരന്‍ ശ്രീരാജിന്റയെ മകനുമായി ലെച്ചുവിന് ആലോചന വന്നിരുന്നെങ്കിലും കുടുംബക്കാരുമായി വിവാഹം നടത്തില്ലെന്നാണ് ബാലുവിന്റെ തീരുമാനം. ഇതാണ് പുതിയ വരനെ കണ്ടെത്താനുള്ള കാരണം.

ഒടുവില്‍ ലെച്ചുവിന്റെ മനസിന് ഇഷ്ടപ്പെടുന്ന ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിച്ചു. ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അതെല്ലാം പിന്നീട് അറിയിക്കാമെന്നായിരുന്നു ഉത്തരം. അതേ സമയം ലെച്ചുവിന് അടക്കം എല്ലാവര്‍ക്കും ഫോട്ടോ കണ്ടപ്പോള്‍ തന്നെ ആളെ ഇഷ്ടപ്പെട്ടു. ചെക്കന്റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയില്ലെങ്കിലും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ഉപ്പും മുളകും ആരാധകർ.

Share
Leave a Comment