കുങ്കുമപ്പൂവിലേ ‘കൊടും വില്ലത്തി’ അമല ആയി എത്തി ആരാധക പ്രീതി നേടിയ താരമാണ് അശ്വതി. അല്‍ഫോണ്‍സാമ്മ എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ കടന്നുവരുന്നത് നടി അശ്വതിയുടെ മുഖമാണ്. വെറും നാലു സീരിയലുകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. എന്നാല്‍ അതില്‍ രണ്ടെണ്ണം പാതി വഴിയില്‍ നിന്നു പോയി. അല്‍ഫോണ്‍സാമ്മയുടെ വേഷത്തിലൂടെ കരുണയുടെ മുഖമായി മാറിയ അശ്വതി കുറച്ചുനാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഭിനയം നിര്‍ത്തിയോ അശ്വതി എന്ന സംശയത്തിലാണ് ആരാധകര്‍. അതിനെക്കുറിച്ച് അശ്വതി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
‘ഇപ്പോള്‍, കുടുംബത്തോടൊപ്പം ദുബായില്‍ ആണ്. അഭിനയം നിര്‍ത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്. അതിനിടെ മോള്‍ ജനിച്ചു. അതു കഴിഞ്ഞ് ‘മനസ്സറിയാതെ’ യില്‍ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും വന്നു. അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഭര്‍ത്താവിനൊപ്പം യുഎഇയിലേക്ക് വന്നത്. ഇവിടെ ഷോര്‍ട് ഫിലിംസില്‍ അഭിനയിക്കുന്നുണ്ട്. ആറു മാസം മുമ്ബ് ‘H2O’ എന്ന ഒരു ഷോര്‍ട് ഫിലിം ചെയ്തു. ഞാന്‍ അഭിനയരംഗം നിന്ന് വിട്ടിട്ടേയില്ല. വിടണം എന്ന ആഗ്രഹവുമില്ല. നല്ല അവസരങ്ങള്‍ വരുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍, സീരിയലിലും സിനിമയിലും നല്ല റോളുകളിലൂടെ മടങ്ങി വരാന്‍ തയാറെടുക്കുന്നു- അശ്വതി പറയുന്നു.
2010 ല്‍ ആയിരുന്നു ആശ്വതിയുടെ വിവാഹം. അബുദാബിയില്‍ ഐ.ടി മാനേജരായ ജെറിനുമായി ഓര്‍ക്കുട്ട് വഴിയുള്ള പരിചയം പ്രണയമാകുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു.
Post Your Comments