CinemaLatest NewsMollywoodNEWS

‘മുടി വെട്ടിയാലും കുഴപ്പമില്ലെന്ന് സംവിധായകർ പറഞ്ഞിരുന്നു’; നിർമാതാക്കളുടെ സംഘടന തന്നെ വഞ്ചിച്ചുവെന്ന് ഷെയിൻ നിഗം

എന്നാൽ, രണ്ട് ദിവസം മുന്‍പ് വരെ വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകൾ നടന്നിരുന്നതെന്നും, വിലക്കുണ്ടാവില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും സംഘടനാ പ്രതിനിധികളായ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവർ അറിയിച്ചിരുന്നതായും ഷെയ്ൻ പറയുന്നു.

നിർമാതാക്കളുടെ സംഘടനാ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഷെയ്ൻ നിഗം. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്, ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ താരം അറിയിച്ചു. മുടിവെട്ടിയത് സിനിമകളുടെ ചിത്രീകരത്തെ ബാധിക്കുകയില്ലെന്ന് സംവിധായകർ അറിയിച്ചിരുന്നു. താനിതുവരെ ഒരു സിനിമയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിട്ടില്ലെന്നും അപ്പോൾ, എങ്ങനെയാണ് താൻ സിനിമകളുടെ നഷ്ടത്തിന് കാരണകാരനാവുന്നതെന്നും ഷെയ്ൻ വിമർശിച്ചു.

അതേസമയം, വെയില്‍, ഖുര്‍ബാനി ഈ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും 7 കോടിയോളം രൂപയാണ് തങ്ങള്‍ക്ക് നഷ്ടമായെന്നുമാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചിരിക്കുന്നത്. ആ നഷ്ടം നികത്തുന്നത് വരെ ഷെയ്നെ മലയാള സിനിമകളിൽ അഭിനയിപ്പിക്കില്ലായെന്നാണ് സംഘടനാ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ, രണ്ട് ദിവസം മുന്‍പ് വരെ വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകൾ നടന്നിരുന്നതെന്നും, വിലക്കുണ്ടാവില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും സംഘടനാ പ്രതിനിധികളായ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവർ അറിയിച്ചിരുന്നതായും ഷെയ്ൻ പറയുന്നു.
ഇങ്ങനെയിരിക്കെയാണ്, താരത്തെ ബഹിഷ്‌കരിക്കുന്ന നടപടിയിലേക്ക് സംഘടനാ എത്തിയത്.

മുൻപ്, പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നിര്‍ദേശിച്ചതോടൊപ്പം, സംസാരിക്കില്ലെന്നുള്ള ഉറപ്പ് അവര്‍ എഴുതി വാങ്ങിയതായും താരം വെളിപ്പെടുത്തുന്നു. ലൈവ് വീഡിയോയിൽ വരാതിരിക്കാൻ ഇൻസ്റ്റാഗ്രാം ഉപേക്ഷിക്കാനും ഇവർ പറഞ്ഞ മുറയ്‌ക്കാണ്‌ ഷെയ്ൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തതായും താരം അഭിമുഖത്തിനിടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button