ഒരു മാസത്തോളമായി മലയാള സിനിമ ചുറ്റുവട്ടത്ത് ഒരു പരിഹാരത്തിലും എത്തിപെടാതെ തുടരുകയാണ്, നടൻ ഷെയ്ൻ നിഗവും നിർമാതാക്കളുമായുള്ള തർക്കം. കഴിഞ്ഞ ദിവസം തങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നത് വരെ ഷെയിനെ മലയാള സിനിമകളിൽ അഭിനയിപ്പിക്കില്ലായെന്ന് സംഘടനാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംഘടനാ തന്നെ പറ്റിക്കുകയായിരുന്നെന്നും ഇനി താരങ്ങളുടെ സംഘടനയായ അമ്മയിലാണ് തന്റെ പ്രതീക്ഷയെന്നും ഷെയ്ൻ നിഗം അറിയിച്ചിരിക്കുകയാണ്.
അമ്മ പ്രസിഡന്റ് ആയ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടു വന്നിട്ടുണ്ടാവുക, ആയതിനാൽ, തനറെ വിഷമം അവർക്കു മനസിലാകുമെന്നും അമ്മയിലാണ് തന്റെ പ്രതീക്ഷയെന്നും ഷെയ്ൻ പറഞ്ഞു. അഭിനയമല്ലാതെ മറ്റൊരു പണിയും തനിക്കറിയില്ല അതുകൊണ്ട് കഴിവ് തെളിയിക്കാനുള്ള മറ്റു സാധ്യതകൾ തേടുമെന്നും താൻ കഞ്ചാവല്ലെന്നും താരം അറിയിച്ചു.
നേരത്തെ, കുറ്റപെടുത്തിയതിനു പുറമെ അനവധി താരങ്ങൾ ഷെയിന് പിന്തുണനൽകികൊണ്ടും സമൂഹമാധ്യങ്ങളിൽ എത്തിയിരുന്നു. ഇന്ന്, ഷെയ്ൻ നിഗത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത സിനിമ പ്രവർത്തകരെ സംബന്ധിക്കുന്ന, നടൻ ഹരീഷ് പേരടി പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായിരുന്നു.
ആഷിഖ് അബു, രാജീവ് രവി, ശ്യാം പുഷ്ക്കരൻ, പാർവതി തിരുവോരത്ത്, ഗീതു മോഹൻദാസ് എന്നിവർ എന്താണ്, ഇതുവരെ ഷെയ്ൻ വിഷയത്തിൽ പ്രതികരിക്കാത്തതെന്ത് എന്നാണ് ഹരീഷ് പേരടി പോസ്റ്റിൽ ചോദിക്കുന്നത്.
ഷെയിൻ നിഗവും സംവിധായകരും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തിലുപരി കലാകാരനും കച്ചവടക്കാരനും തമ്മിലുള്ള വലിയൊരു സാമൂഹിക ചർച്ചയായികൂടി ഈ വിഷയം വളരുകയാണ്.
Post Your Comments