യുവനടന് ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശനം താരത്തിന്റെ വിലക്ക് വരെ എത്തി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഷെയ്ന് തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേശ് കുമാര്‍. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പോലീസും എക്സൈസും പരിശോധിക്കണമെന്നും സെറ്റില്‍ കയറി പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ഷാഡോ സംവിധാനം ഒരുക്കുന്നതാണ് ഇതിന് ഉചിതമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു
Post Your Comments