ലോകപ്രശസ്ത റോക് ക്ലൈംബറിന് (പാരകയറ്റക്കാരൻ) സാഹസിക്കയ്ക്കിടെ അതിദാരുണ മരണം. റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റാണ്, മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തിലേക്കുള്ള കയറ്റത്തിനിടെ കാലുതെറ്റി നിലത്തേക്ക് വീണത്.
അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. സാഹസികതയ്ക്ക് ഗോബ്രൈറ്റിനു കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ ഇവര്‍ രണ്ടാളും പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ലക്ഷ്യം വച്ച എകദേശം 900 മീറ്ററോളം ഉയരത്തിൽ ഗോബ്രൈറ്റ് കയറിയിരുന്നു. തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരും താഴേക്ക് വീണുവെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സനു പാറയുടെ ഒരു വശത്ത് ചാടി നില്‍ക്കാന്‍ സാധിക്കുകയും അദ്ദേഹം തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
കാലിന് ഗുരുതരമായി പരിക്കുപറ്റിയ ജേക്കബ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം,300 മീറ്ററോളം ഉയരത്തിൽ നിന്നും താഴേക്ക് വീണ ഗോബ്രൈറ്റ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.
ഗുരുത്വാകര്‍ഷണത്തെ വകവയ്ക്കാതെ, സുരക്ഷക്ക് വേണ്ടിയുള്ള സംവിധാനങ്ങളുടെ അഭാവത്തിൽ ഏകനായി പാറക്കെട്ടുകള്‍ കയറുന്നതിലൂടെ ലോക ശ്രദ്ധേനേടിയ സാഹസികനായിരുന്നു ഗോബ്രൈറ്റ്.
Post Your Comments