മലയാള സിനിമ ഭൂമികയിൽ പുകയുന്ന ഷെയിൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും രംഗത്ത്. ഷെയ്ന് അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ, അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ, അയാളെ മലയാള സിനിമയിൽ നിന്ന് തന്നെ വിലക്കുന്നത് വളരെ തെറ്റായ നടപടിയാണെന്ന് രാജീവ് രവി അറിയിച്ചു. അത്തരത്തിൽ, സിനിമാ നിര്‍മാതാക്കളുടെ സംഘടന ഷെയ്ൻ നിഗമിനെ സിനിമയില്‍നിന്നും ബഹിഷ്ക്കരിച്ചാൽ താരത്തെ തന്റെ അസിസ്റ്റന്റാക്കുമെന്നും നായകനാക്കി സിനിമ ചെയ്യുമെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.
മോഹന്‍ലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളെ വച്ച് ഷെയ്ൻ നിഗമിനെ താരതമ്യം ചെയ്യുന്നതിന് പകരം പ്രായം കണക്കിലെടുത്ത് ആ താരത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് ശരിയായ രീതിയെന്നും രാജീവ് വ്യക്തമാക്കി.
വളരെ കഴിവുള്ള നടനാണ് ഷെയ്ൻ. 50-60 വയസുള്ള ആളുകള്‍ ഇരുന്ന് ഈ ഇരുപത്തിരണ്ടുകാരനു വിധി എഴുതുമ്പോൾ, അവരൊക്കെ ഇതേ പ്രായത്തില്‍ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിച്ചുനോക്കുന്നത് നന്നായിരിക്കും. നിലവിൽ, ഷെയ്നെതിരെ ഏകപക്ഷീയമായ ആക്രമണമാണു നടന്നുകൊണ്ടിരിക്കുന്നതെന്നും സംഘടനകളിലൊക്കെ കുറച്ചുകൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.
Post Your Comments