CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിലെ പ്രണയനിമിഷ ചിത്രവുമായി പേളി മാണി ; കമന്റുമായി കുഞ്ഞളിയൻ

ചിത്രത്തിന് പ്രത്യേകിച്ച് ക്യാപഷ്‌നൊന്നും താരം നല്‍കിയിരുന്നില്ല

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷും. അവതരണവും അഭിനയവുമൊക്കെയായി ആകെ തിരക്കിലാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലും സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പേളി ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

ബിഗ് ബോസ് മത്സരത്തിലെ മനോഹരനിമിഷത്തെക്കുറിച്ചുള്ള ചിത്രവുമായാണ് താരം എത്തിയിട്ടുള്ളത്. ടാസ്‌ക്കിനിടയിലെ ഫോട്ടോയാണ് പങ്കുവെച്ചത്. ചിത്രത്തിന് പ്രത്യേകിച്ച് ക്യാപഷ്‌നൊന്നും താരം നല്‍കിയിരുന്നില്ല.

 

 

View this post on Instagram

 

Caption this ❤️ . @srinish_aravind

A post shared by Pearle Maaney (@pearlemaany) on

ടാസ്‌ക്കിനിടയില്‍ പേളിയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു താന്‍ നടത്തിയത്. എന്നാല്‍ അതേ പോലെ തന്നെ തിരിച്ച് പേളിയും ചെയ്യുകയായിരുന്നുവെന്ന കമന്റുമായാണ് ശ്രിനിഷ് എത്തിയത്. ചിത്രം ഇഷ്ടമായെന്ന് പറഞ്ഞായിരുന്നു ഷിയാസ് എത്തിയ്ത. ബിഗ് ബോസിന് ശേഷവും ഷിയാസുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. പേളിഷ് വിവാഹത്തില്‍ ഷിയാസും പങ്കെടുത്തിരുന്നു. കുഞ്ഞളിയനായാണ് ഇരുവരും താരത്തെ വിശേഷിപ്പിക്കാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button