അഭിനയിത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സിനിമ താരം നിത്യ മേനോന്‍. ആകസ്മികമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും തന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ലെന്നും നിത്യ വ്യക്തമാക്കി. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെ ആയിരുന്നു നിത്യയുടെ വെളിപ്പെടുത്തല്‍.
”വനത്തില്‍ മൃഗങ്ങളെ വച്ച് സിനിമയെടുക്കാനായിരുന്നു ആഗ്രഹം. എന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് തന്നെ സിനിമയോട് ഇഷ്ടം തോന്നാന്‍ തുടങ്ങി. എന്ത് മനോഹരമായ ഒരിടം ആണിത്. സിനിമ അറേഞ്ച് മാര്യേജ് പോലെയാണ് തനിക്ക് തോന്നാറ്. കുറച്ച് കഴിയുമ്പോള്‍ അഗാധ പ്രണയം തോന്നും” എന്നാണ് നിത്യ പറഞ്ഞത്.
സിനിമ സ്ത്രീകള്‍ക്ക് സെയ്ഫാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ അനുവദിക്കുന്ന പരിധി വരെ നിങ്ങള്‍ സെയ്ഫായിരിക്കും എന്ന് താരം മറുപടി നല്‍കി. കോംപ്രമൈസ് ചെയ്യണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്നും നടി വ്യക്തമാക്കി. ‘ദ അയേണ്‍ ലേഡി’ ആണ് നിത്യയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.
Post Your Comments