CinemaGeneralLatest NewsMollywoodNEWS

ഇടി മിന്നല്‍പ്പോലെ മോഹന്‍ലാല്‍ രൂപം: ജിജോയെ ഞെട്ടിച്ചിട്ടും ആ ചിത്രം സാമ്പത്തിക പരാജയം!

ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുന്നുവെന്ന മാര്‍ക്കറ്റിംഗ് തന്ത്രം സിനിമയുടെ സാമ്പത്തിക വിജയത്തിനായും ചിത്രത്തിന് കൂടുതല്‍ പരസ്യം ലഭിക്കനായും വേണ്ടി വെളിപ്പെടുത്തിയിരുന്നു

മലയാള സിനിമയിലെ ഏറ്റവും മികച്ച കള്‍ട്ട് ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്ന് മുതല്‍ പൂജ്യം വരെ’. 1986-ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് നവോദയ അപ്പച്ചനായിരുന്നു. സിനിമയുടെ വിപണന സാധ്യത മുന്നില്‍ കണ്ടു കൊണ്ട് ചിത്രത്തിലെ ടെലഫോണ്‍ അങ്കിളായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്, എന്നാല്‍ മോഹന്‍ലാല്‍ സിനിമയില്‍ ഉണ്ടെന്ന സസ്പന്‍സ് നിലനിര്‍ത്തി കൊണ്ടായിരുന്നില്ല ‘ഒന്ന് മുതല്‍ പൂജ്യം വരെ’ സ്റ്റാര്‍ട്ട് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുന്നുവെന്ന മാര്‍ക്കറ്റിംഗ് തന്ത്രം സിനിമയുടെ സാമ്പത്തിക വിജയത്തിനായും, ചിത്രത്തിന് കൂടുതല്‍ പരസ്യം ലഭിക്കനായും വേണ്ടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിംഗിനായി താന്‍ വരച്ച മോഹന്‍ലാലിന്റെ രൂപം അന്നത്തെ ജിജോ എന്ന സംവിധായകനെ ഞെട്ടിച്ച പരസ്യകലയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഗായത്രി അശോക്‌.

സിനിമയില്‍ ടെലഫോണിലൂടെ മാത്രം സംസാരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാന നിമിഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ഒരു പരസ്യ സംവിധയകാനെന്ന നിലയില്‍ എന്റെ മനസ്സില്‍ വ്യത്യസ്തമായ ഒരു ആശയമാണ് വന്നത്, ഒരു മിന്നില്‍ പിളര്‍ന്നു വരുന്നത് മോഹന്‍ലാലിന്‍റെ രൂപത്തിലേക്ക് മാറ്റി കൊണ്ടായിരുന്നു ഞാന്‍ ആ ചിത്രത്തിന് വേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത്, അത് കണ്ടു ജിജോ എന്നെ ഒരുപാടു അഭിനന്ദിച്ചു. പക്ഷെ ഒന്ന് മുതല്‍ പൂജ്യം വരെ എന്ത് കൊണ്ടോ സാമ്പത്തിക വിജയം നേടിയില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ തീര്‍ച്ചയായും ഉണ്ടാകുന്ന ഒരു സിനിമയാണ് ഒന്ന് മുതല്‍ പൂജ്യം വരെ

കടപ്പാട്: സഫാരി ടിവി ‘ചരിത്രം എന്നിലൂടെ’

shortlink

Related Articles

Post Your Comments


Back to top button