CinemaGeneralLatest NewsMollywoodNEWS

തല ചുമരുകളിൽ ഇടിപ്പിക്കും ; തൊലി മുറിയുന്നതു വരെ നുള്ളിപ്പറിയ്ക്കും: മുന്‍ കാമുകന്റയെ ക്രൂര പീഡിനത്തെ കുറിച്ച് നടി

ഫോണും ലാപ്‌ടോപ്പും വരെ അയാൾ പരിശോധിക്കുമായിരുന്നു

ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അമേരിക്കന്‍ നടി മെലിസ ബെണോയിസ്റ്റ്. ‘സൂപ്പര്‍ ഗേള്‍’ എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയായ താരമാണ് മെലിസ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുന്‍ കാമുകന്‍ തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി മെലിസ വെളിപ്പെടുത്തിയത്.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയാക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല. മാനസികമായും ശാരീരികമായും മോശമായ ബന്ധമായിരുന്നു അത്. മുന്‍കാമുകനാണ് എന്നെ ഉപദ്രവിച്ച് കൊണ്ടിരുന്നത്. ഫോണും ലാപ്‌ടോപ്പും വരെ പരിശോധിക്കുമായിരുന്നെന്നും നടി പറയുന്നു.

മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കും, തല ചുമരുകളില്‍ ഇടിക്കും, തൊലി മുറിയുന്നതുവരെ നുള്ളിപ്പറിയ്ക്കും, മര്‍ദ്ദിക്കുമായിരുന്നെന്നും മെലിസ തുറന്ന് പറഞ്ഞു. ആ ബന്ധം ഉപേക്ഷിക്കാനായി വളരെ പാടുപെട്ടെന്നും ഇപ്പോള്‍ മുറിവ് ഉണങ്ങുകയാണെന്നും നടി പറഞ്ഞു. തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളായിരുന്നു കാമുകന്‍ എന്ന് പറഞ്ഞെങ്കിലും ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button