യുവനടൻ ഷെയ്ൻ നിഗത്തിന് പിന്തുണ അറിയിച്ചു, മറ്റൊരു പ്രമുഖനും കൂടി രംഗത്ത്. ഷെയ്ൻ നിഗം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കിസ്മത്തിന്റെ സംവിധായകന് ഷാനവാസ് കെ ബാവക്കുട്ടിയാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. തന്റെ സ്വപ്ന സിനിമ സാക്ഷാത്കരിക്കാൻ കാരവനും എ.സി മുറിയും പ്രതിഫലവുമില്ലാതെ കഠിനാധ്വാനം ചെയ്ത ഷെയിന്‍ നിഗം മനസ് നിറയെ സ്നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്കിലൂടെയാണറിയിച്ചത്. ഷെയിനും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള തർക്കങ്ങൾ അവസാനിക്കുന്നതായി താനൊരു സ്വപ്നം കണ്ടെന്നും അത് യാഥാർഥ്യമാകുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നുമാണ് ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ചത്.
വെയില്, കുര്‍ബാന്‍ എന്നീ ചിത്രങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ഷെയിനിനെ മലയാള സിനിമകളില്‍ നിന്നും വിലക്കുന്നതായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമുഖർ പിന്തുണയുമായി ഷെയിനിനൊപ്പം എത്തുന്നത്. നേരത്തെ, ഹരീഷ് പേരാടി, രാജീവ് രവി മുതലായവരും ഷെയ്ൻ നിഗത്തിന് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. നിർമാതാക്കളുടെ സംഘടന തന്റെ ഭാഗം കേൾക്കാതെയാണ്, തീരുമാനമെടുത്തതെന്നാണ് ഷെയ്ന്റെ വാദം.
Post Your Comments