മലയാളത്തിന്റെ പ്രിയ ഗായകരില്‍ ഒരാളാണ് ജി വേണുഗോപാല്‍. കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ ഒരിക്കല്‍ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നു. പല പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്യുകയും സുഹൃത്തുക്കള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്ത ഭീകരമായ അവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം.
”ഓര്‍ക്കാന്‍ പോലും വയ്യ. അതൊരു സ്ട്രഗിളിംഗ് പിരീഡ് ആയിരുന്നു. ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക.വെരി സ്ട്രഗിളിംഗ്. എല്ലാം തീര്‍ന്നെന്ന് കരുതി. എല്ലാം നഷ്ടപ്പെട്ടെന്നും. ഒരിക്കലും തിരിച്ചുവരാനാകില്ല എന്നുതന്നെയാണ് തോന്നിയത്. ഒട്ടും വയ്യാണ്ടായി. രണ്ടു മൂന്ന് ഗാനമേള ഫ്ളോപ്പായി. ആ സമയത്ത് ജയേട്ടന് (പി.ജയചന്ദ്രന്) വിളിച്ചു. ഞാന്‍ പറഞ്ഞു, ജയേട്ടാ എനിക്ക് സംസാരിക്കാനാകുന്നില്ല. അദ്ദേഹം ആശ്വസിപ്പിച്ചു. ഞാനറിഞ്ഞു.
നീയൊരു കാര്യം ചെയ്യ്. ഗുരുവായൂരപ്പന് ഒരു വെള്ളി ഓടക്കുഴല്‍ നേര്. ആരോടും മിണ്ടരുത്. അവിടെ പോയി പെട്ടെന്ന് കൊടുക്ക്. എന്റെ കണ്ണ് നിറഞ്ഞു പോയി. റേഡിയോയില്‍ ഒരു ഗായകന്റെ പാട്ടു കേട്ടുകൊണ്ടിരിക്കുമ്ബോള്‍ അയാള്‍ വെളിയിലിറങ്ങി നമ്മളെ കെട്ടിപ്പിടിക്കുന്ന പോലുള്ള ഫീലായിരുന്നു അത്’ ജി. വേണുഗോപാല്‍ പറഞ്ഞു.
Post Your Comments