മമ്മൂട്ടിയുടെ കുടുംബത്തിലെ കുഞ്ഞുമാലാഖയായണ് മറിയം അമീറ സല്മാൻ. താരപുത്രിയുടെ വിശേഷങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മകള്‍ വന്നതോടെ വാപ്പച്ചിക്ക് പുറത്തേക്ക് പോവാന്‍ മടിയാണെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോള്‍ എപ്പോഴാണ് തിരിച്ചുവരാന്‍ കഴിയുകയെന്ന കാര്യത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കാറുള്ളതെന്നും മകളെ മിസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. പപ്പയും മറിയവും തിരക്കിലാണെന്നും ഒളിച്ചേ കണ്ടേയിലാണ് തങ്ങളെന്നുമാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. താനാണ് ഈ കളിയെക്കുറിച്ച് മകള്‍ക്ക് പറഞ്ഞുകൊടുത്തത്. വ്യത്യസ്ത നിറത്തിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും കുഞ്ഞുമറിയത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.
Post Your Comments