Latest NewsMollywoodSongs

ബാലഭാസ്‌ക്കറിന്റെ അപകട സ്ഥലത്ത് സ്വർണ കടത്തുകാരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഡി ആർ ഐ

വിമാനങ്ങളിലൂടെ വിദേശത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെ ദൂതരായ, കടത്ത് നടത്താൻ സഹായിച്ച 10 സ്ത്രീകളുടെ ഫോട്ടോയും കൂട്ടത്തിലുണ്ടായിരുന്നു.

വയലിൻ സംഗീതത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടവുമായി സ്വർണക്കടത്തുകാരെ ബന്ധിപ്പിക്കുന്ന രേഖകൾ പുറത്ത്. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) ആണ് സ്ഥിരീകരിച്ചത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡിആര്‍ഐ, സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോയും പരിശോധനയ്ക്കായി നല്‍കി.

വിമാനങ്ങളിലൂടെ വിദേശത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെ ദൂതരായ, കടത്ത് നടത്താൻ സഹായിച്ച 10 സ്ത്രീകളുടെ ഫോട്ടോയും കൂട്ടത്തിലുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവരാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ആദ്യം അന്വേഷിച്ചത്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലാത്ത വിവരങ്ങളാണ് ലഭിച്ചത് എന്നതിനാൽ, വിവരങ്ങള്‍ ഇപ്പോൾ കേസ് അന്വേഷണത്തിലുള്ള ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥ വൃന്ദങ്ങൾ അറിയിച്ചു.

2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ തൃശ്ശൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ് മടങ്ങിയ വഴിയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുന്നത്. കുഞ്ഞ് അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സക്കിടയിലും മരിച്ചു. അപകടത്തിൽ, ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജുനും പരിക്കുകളോടുകൂടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button