CinemaGeneralInterviewsLatest NewsMollywoodNEWS

‘ഷെയ്‌ന്റെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാൻ’; പ്രതികരണവുമായി സംവിധായകൻ വിനയൻ

പക്ഷേ ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു താരത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയാണ് ഈ നടപടി. അയാള്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കണം", വിനയൻ വ്യക്തമാക്കി.

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയനും എത്തിയിരിക്കുകയാണ്. ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികളെ വിമർശിക്കുന്ന നിലപാടാണ് സംവിധായകൻ വിനയൻ സ്വീകരിച്ചിരിക്കുന്നത്.
ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ നില്‍ക്കുന്ന ആളാണ് താൻ. ഒരു സിനിമ ഹിറ്റായി കഴിയുമ്പോള്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ ഒരു ചിന്തയല്ലന്നും ഷെയ്‌നോട് യോജിപ്പില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനയൻ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തെ രണ്ടു തരത്തിൽ കാണേണ്ടതുണ്ട്. താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരെ നിന്നതുകൊണ്ടാണ് അന്ന് എനിക്ക് ചിലര്‍ പാര വെച്ചത്. അവര്‍ക്ക് എനിക്കെതിരെ ആളുകളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിക്കുകയും ചെയ്തു. ഷെയ്ന്‍ പക്ഷേ അത്ര വലുതായിട്ടില്ല.

“ഷെയ്‌നിന്റെ അച്ഛന്‍ അബി എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതിന്റെ ഒരു സ്‌നേഹം എനിക്ക് ഈ പയ്യനോടുണ്ട്.പക്ഷേ ഈ സ്വഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. പക്ഷേ ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു താരത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയാണ് ഈ നടപടി. അയാള്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കണം”, വിനയൻ വ്യക്തമാക്കി.

നിർത്തിവച്ച രണ്ടു സിനിമകളുടെ നഷ്ടം നികത്തുന്നവരെ ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടനാ. എന്നാൽ, വെയില്‍ ഷൂട്ടിംഗിനിടെ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സംഘടനാ ഒരു തീരുമാനം എടുത്തതെന്നുമാണ് താരം പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button