CinemaGeneralLatest NewsMollywoodNEWS

പ്രിയതാരം ഭാമ വിവാഹിതയാകുന്നു ; വരൻ ബിസിനസുകാരൻ

ലോഹിതദാസിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

മലയാള സിനിമ താരം ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരൻ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നാണ് താരം പറയുന്നത്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റയെ വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.

ലോഹിതദാസിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലും താരം തിളങ്ങിയിരുന്നു. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

shortlink

Related Articles

Post Your Comments


Back to top button