തന്റേതായ ശൈലിയിലുള്ള അവതരണത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി. തന്റെ പുതിയ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമൊക്കെ അശ്വതി ആരാധകരോട് പങ്കുവയ്ക്കാരുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ഒരു മനോഹര നിമിഷത്തിന്റെ ചിത്രം അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വൈറൽ.
ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും ഉള്ള തങ്ങളുടെ വ്യത്യസ്ത ഭാവങ്ങളാണ് ചിത്രത്തിലൂടെ അശ്വതി പങ്കുവച്ചത്. ‘ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments