പല സിനിമ സെറ്റുകളിലും എൽ എസ് ഡി യെക്കാൾ കൂടിയ ലഹരികൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വാദം ശരിവച്ചു നടൻ ബാബു രാജ്. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണ്, ഇവിടങ്ങളിൽ പോലീസ് പരിശോധനയുണ്ടായാല്‍ പല പ്രമുഖരും കുടുങ്ങിയേക്കുമെന്നും ബാബുരാജ് പറഞ്ഞു. ആയതിനാൽ, ഷെയ്ന് നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബാബുരാജ് അറിയിച്ചു.
സിനിമാ സെറ്റുകളിലോക്കെ ലഹരി ഉപയോഗം ഇപ്പോൾ ഫാഷനായി മാറിയിട്ടുണ്ട്. എല്‍എസ്ഡിയേക്കാള്‍ രൂക്ഷമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമായ ചില സിനിമാ സെറ്റുകളുണ്ടെന്നും ബാബു രാജ് വെളിപ്പെടുത്തുന്നു. ‘സെറ്റില്‍ പോലീസ് പരിശോധന നടത്തിയാല്‍ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവരൊക്കെ ഒന്നിനും കൊള്ളാത്തവരെന്നാണ് ഇത്തരക്കാരുടെ വിചാരം. ലഹരി ഉപയോഗിക്കുന്നവരാകട്ടെ പലരും അമ്മയുടെ ഭാഗമേയല്ല. അവര്‍ക്കു അത് താത്പര്യവുമില്ല”, ബാബുരാജ് കൂട്ടി ചേർത്തു.
ഷെയ്നിന്റെ വിഷയത്തിലാണെങ്കിൽ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്നമുണ്ടായപ്പോഴാണ് ഷെയ്ന് അമ്മയില്‍ അംഗമായതുതന്നെ. അതേസമയം, നിര്മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഷെയ്നിനു പിന്തുണ നല്കുന്നതില് പരിധിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
Post Your Comments