നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മലയാളത്തിലെ യുവനടന് ഷെയ്ന് നിഗമിനു നിര്‍മാതാക്കളുടെ സംഘടന വിലക്കിയ തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന് വിനയന്. ഷെയ്നിന്റെ സ്വഭാവത്തോട് ഒട്ടും യോജിക്കാനാവില്ലെന്നും തിരിച്ചുവന്ന് മാപ്പു പറഞ്ഞ് സിനിമകള്‍ പൂര്ത്തിയാക്കിക്കൊടുക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് വിനയന് അഭിപ്രായപ്പെട്ടു.
വിനയന് പറഞ്ഞതിങ്ങനെ.. ”ഈ വിഷയത്തെ രണ്ടു തരത്തിലാണ് നോക്കിക്കാണേണ്ടത്. താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരേ നിന്നതു കൊണ്ടാണ് എനിക്ക് ചിലര്‍ പാര വച്ചത്.അന്ന് അവര്‍ക്ക് എനിക്കെതിരേ ആളുകളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിച്ചു. ഷെയ്ന് പക്ഷെ അത്ര വലുതായിട്ടില്ല.
ഞാന്‍ അന്നും ഇന്നും താരങ്ങളുടെ സ്വഭാവദൂഷ്യത്തിന് എതിരേ നില്ക്കുന്ന ആളാണ്. ഒരു സിനിമ ഹിറ്റായിക്കഴിയുമ്ബോള് താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. ഷെയ്നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല . ഷെയ്നിന്റെ അച്ഛന് അബി എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതിന്റെ ഒരു സ്നേഹം എനിക്ക് ഈ പയ്യനോടുണ്ട്. പക്ഷേ,ഈ സ്വഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല.
പക്ഷെ ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു താരത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയാണ് ഈ നടപടി. അയാള്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം .”
കടപ്പാട്: മാതൃഭൂമി
Post Your Comments