കുഴഞ്ഞു മറിയുകയും സമൂഹമാധ്യങ്ങളിലും പ്രമുഖ മാധ്യമങ്ങളിലും വരെ ഇന്ന് വലിയ ചർച്ചയായി മാറുകയാണ് യുവ നടൻ ഷെയിൻ നിഗവും വെയില്‍ സിനിമയുടെ പ്രവർത്തകരും തമ്മിലുള്ള തർക്കം. ഇതുസംബന്ധിച്ചു പല പ്രമുഖരും ഇരു വശത്തേയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഷെയ്‌ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മാല പാര്‍വതി. ഇഷ്‌ക് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഷെയ്‌നുമായി പരിചയപ്പെടുന്നതെന്നും എന്നാല്‍, ആ ചിത്രത്തിലെ കഥാപാത്രമാകാനുള്ള ഷെയ്‌നിന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും കണ്ടു തന്നെ, ഷെയ്ൻ എന്ന നടനെ മനസിലാക്കാൻ കഴിഞ്ഞുവെന്നും പാര്‍വതി ഫേസ്‌ബുക്കില്‍ കുറിച്ചു.
“കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ് ഷെയ്‌ന്‍. മനസില്‍ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും…”
“ഹെർസോഗിന്റെ ലോക പ്രശസ്ത നടൻ കിൻസ്കിയെ അനുസരിപ്പിക്കാൻ തോക്കെടുത്ത കഥ ഓർത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോൾ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തിൽ അവർ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകൾ മറ്റുള്ളവർക്ക് ഭാരമാണ്.”- പാര്‍വ്വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
Post Your Comments