ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് സമിതിയെ വിമര്‍ശിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. നിലവാരമില്ലാത്തതാണ് ഈ സമിതിയുടെ തിരഞ്ഞെടുപ്പെന്നും സനൽ ആഞ്ഞടിച്ചു. നേരത്തെ, സിനിമ തിരഞ്ഞെടുപ്പുകളിലെ നിലവാരമില്ലായ്മയിൽ പ്രതിഷേധിച്ചു, മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തന്റെ സിനിമയായ ചോല മേളയില്‍നിന്നും പിന്‍വലിക്കുന്നതായി സനൽ അറിയിച്ചിരുന്നു.
തന്നെപ്പോലെ തന്നെ, മേളയിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അസംതൃപ്തി അറിയിച്ച നിരവധി സംവിധായകരുടെയും സിനിമാസ്നേഹികളുടെയും കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോല ഐ എഫ് എഫ് കെയുടെ ഈ വര്‍ഷത്തെ മത്സര വിഭാഗത്തില്‍ ഇടം നേടിയില്ലെങ്കിലും കാലെഡോസ്കോപ് വിഭാഗത്തിലായിപ്പോയത് അണിയറപ്രവർത്തകരെ നിരാശരാക്കിയിരുന്നു. ഇതോടെ, അദ്ദേഹം സിനിമ പിന്‍വലിക്കുകയായിരുന്നു. 2016 ൽ, സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ഈ സംവിധായകന്റെ ‘സെക്സി ദുര്‍ഗ’ എന്ന ചിത്രം മേളയിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു.
‘ഐ എഫ് എഫ് കെയുടെ അധികാരം കൈക്കുള്ളിലുള്ള സംഘാടകരാരും തന്നെ ആര്‍ട്ട് സിനിമയുടെയോ സ്വതന്ത്ര സിനിമയുടെയോ വക്താക്കള്‍ അല്ല. അവിടെ ഇരിക്കുന്ന പലരും സിനിമയുടെ വ്യാവസായികമായിട്ടുള്ള സുഖലോലുപത അനുഭവിച്ചിരിക്കാന്‍ താല്പര്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ പോലുള്ള നല്ല ചിത്രങ്ങൾ വരുമ്പോള്‍ അവർ അതിനര്ഹതപ്പെടുന്ന പരിഗണന കൊടുക്കാതെ അവയെ തരം താഴ്ത്തുന്നു.’
മുന്നോട്ടുള്ള സിനിമകളുടെ പ്രയാണം ശരിയായ താരത്തിലാക്കാൻ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ ഐ എഫ് എഫ് കെയും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന് പറഞ്ഞു.
Post Your Comments