
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളായിരുന്നു റഹ്മാന്‍. രോഹിണി, ശോഭന, നദിയ മൊയ്തു തുടങ്ങിയവർ. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയെ സജീവമാക്കിയതും ഇവരായിരുന്നു. ഇവരില്‍ പലരും പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഇപ്പോഴിതാ അടുത്തിടെ നടന്ന എയിറ്റീസ് റീയൂണിയനിടയിലെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് റഹ്മാന്‍. നദിയ മൊയ്തു, ജയറാം, ശരത്കുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഹൈദരാബാദില്‍ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു താരങ്ങള്‍ എത്തിയത്.
മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡികളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അഭിനേത്രിയായ ലെനയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സിനിമയ്ക്കായും ഇവര്‍ക്ക് ഒരുമിച്ചൂടേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ തന്നെയാണല്ലോ ഇരുവരുമെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.
Post Your Comments