CinemaGeneralLatest NewsMollywoodNew ReleaseNEWS

ഷെയ്‌നെ കയ്യൊഴിഞ്ഞു നിർമ്മാതാക്കളുടെ സംഘടന ; മലയാള സിനിമകളിൽ ഇനി അഭിനയിപ്പിക്കില്ല

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവുന്നത്. ഒരു നടനും ഇതുവരെ ഇതുപോലെ പെരുമാറിയിട്ടില്ല.

മലയാള സിനിമകളിൽ നിന്നും യുവനടൻ ഷെയ്ന്‍ നിഗമിനെ ഒഴിവാക്കിയെന്ന് നിർമാതാക്കളുടെ സംഘടന. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ പുതിയ തീരുമാനം. അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് മുതലായവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം വ്യക്തമാക്കി. മൂന്ന് സിനിമകൾക്കായി ഏഴ് കാേടി രൂപയുടെ നഷ്ടമാണ് ഷെയ്ൻ കാരണം ഉണ്ടായിരിക്കുന്നത്. ഈ പണം താരം നിർമാതാക്കൾക്ക് തിരികെ നൽകണം. നിർമാതാക്കളുടെ ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നെ മലയാള സിനിമകളിൽ നിന്നും ബഹിഷ്‌കരിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവുന്നത്. ഒരു നടനും ഇതുവരെ ഇതുപോലെ പെരുമാറിയിട്ടില്ല.

വെയ്ൽ, കുർബാനി തുടങ്ങിയ സിനിമികളോട് ആരംഭം മുതലേ ഷെയ്ൻ വിമുഖത കാട്ടിയിരുന്നു. ഷെയ്നിന്റെ അമ്മ വന്നു പ്രശ്നം പരിഹരിച്ചെങ്കിലും, നിര്‍മ്മാതാവ് ലൊക്കേഷനില്‍ വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്നിന്റെ നിലപാട്. അതും പിന്നീട് നടപ്പാക്കിയിരുന്നു. ഒരു ദിവസം ബൈക്കെടുത്ത് ഷെയ്ൻ എങ്ങോട്ടോ പോയി. അന്നു മുതൽ ചിത്രീകരണം സ്തംഭിച്ചു. ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും കിട്ടിയിരുന്നില്ല. രണ്ട് ദിവസം ലൊക്കേഷനിൽ മൊത്തം ഷെയ്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു, നിർമാതാക്കളുടെ സംഘടനാ അറിയിച്ചു.

അവസാനമായി ഷെയിൻ മലയാളത്തിലഭിനയിച്ചു പുറത്തിറങ്ങിയ സിനിമ ഓള് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button