മലയാള സിനിമ പ്രേക്ഷകരെ തേടി ഒരു ബ്രഹ്മാണ്ഡ വാർത്ത. ട്വൻറിക്ക് ശേഷം ഇതാദ്യമായി പ്രമുഖ താരങ്ങളെ അണിനിരത്തി ഉടൻ മലയാളത്തിൽ ഒരു വമ്പൻ പടം എത്തുമെന്ന് സൂചന.
“ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെള്ളിക്കു മുന്‍പ്.” പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ‘ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്’ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച ഈ ഒരു പോസ്റ്റാണ് മലയാളി ആക്ഷൻ ജനപ്രിയ സിനിമ ആരാധകരെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മലയാളത്തിന്റെ മെഗാ താരങ്ങൾ മൂന്നു പേരും ഒരുമിച്ച് ഒരു ചിത്രമൊരുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ അവസാനമായി ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ബ്രഹ്മാണ്ട വിജയങ്ങളായിരുന്നു. ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങള്‍ നേടിയതിനു പുറമേ സൂപ്പര്‍താരങ്ങളുടെ അപൂര്‍വ സംഗമത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. അണിയറയില്‍ ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാണ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങളില്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് നല്കി കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്ന് തന്നെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് നിർമാണത്തിൽ ഏറ്റവും പുതുതായി പുറത്തിറങ്ങാനിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രമാണ്.
Post Your Comments