ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്ത ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ പരിപാടിയില്‍ വിജയ് ദേവരകോണ്ടയെ മുന്നിലിരുത്തി നടി പാര്‍വ്വതി ‘അര്‍ജുന്‍ റെഡ്ഡി’ എന്ന സിനിമയെ വിമര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചിത്രം സ്ത്രീ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും നായകന്റെ ചെയ്തികളെ മഹത്വവത്കരിക്കുന്നുണ്ടെന്നുമായിരുന്നു പാര്‍വ്വതി പറഞ്ഞത്. എന്നാൽ ഇതിൽ രണ്ട് തരം സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് പറയാനായി പാര്‍വ്വതി ഉപയോഗിച്ച ‘ബൈപോളാര്‍ ബിഹേവിയര്‍’ എന്ന വാക്കിനെ വിമര്‍ശിച്ചാണ് ഒരു ആരാധിക രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇവർ ഇതിനെ കുറിച്ച് പറഞ്ഞത്.
‘ശരിയാണ്, പാര്‍വ്വതി തീര്‍ച്ചയായും നന്നായി സംസാരിച്ചു. പക്ഷെ ബൈപോളാര്‍ ബിഹേവിയര്‍ എന്നാണ് അവര്‍ പറഞ്ഞത്. ക്ഷമിക്കണം, അവിടുന്നങ്ങോട്ട് അത് കാണാന്‍ എനിക്ക് സാധിക്കുന്നില്ല’ എന്നായിരുന്നു വിമര്‍ശനം.
not only reveals the actual shocking reality of a larger mindset but also glorifies/encourages it. As I said, thank you for bringing it to my notice. We learn -unlearn- learn, encore!
— Parvathy Thiruvothu (@parvatweets) November 26, 2019
എന്നാല്‍ ഈ വിമര്‍ശനത്തിന് വളരെ പോസിറ്റീവായ പ്രതികരണമാണ് പാര്‍വ്വതി നല്‍കിയത്. ‘ഹായ് ദിവ്യ, ഞാനിപ്പോഴാണ് ഈ കമന്റ് കണ്ടത്. നന്ദി! ഞാന്‍ ഉപയോഗിച്ചത് തെറ്റായ വാക്കായിരുന്നു. മാത്രമല്ല ഞാന്‍ അത് തിരുത്തുകയും ചെയ്യുന്നു. ഒരു സാഹചര്യം വിശദീകരിക്കാനായി ഒരു മാനസിക അസ്വാസ്ഥ്യത്തെ വെറും ‘നാമവിശേഷണം’ ആയി ഉപയോഗിക്കാന്‍ അനുവദിക്കുന്ന പ്രയോഗങ്ങളെ തിരുത്താന്‍ ഞാന്‍ തന്നെ ശ്രമിക്കുന്നതിനാല്‍ ഇത് പ്രധാനമാണ്’ എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.
Post Your Comments