CinemaGeneralKollywoodLatest NewsNEWSNow Showing

ഇനി മാംസാഹാരം വേണ്ട..! നയൻതാര സസ്യഭുക്ക് ആവുന്നതിന്റെ രഹസ്യമിതാണ്…

തന്റെ സമകാലികരായ നടിമാരൊക്കെ കാലഹരണപ്പെട്ടു, കളമൊഴിഞ്ഞെങ്കിലും നയൻ‌താര പിടിച്ചു നിൽക്കുകയാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാകുന്ന ദൃഢനിശ്ചയമാണ് നയൻസിനെ ഇങ്ങനെ നല്ല അഭിനയം കാഴ്ചവയ്ക്കാൻ സഹായിക്കുന്നത്.

തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര. സൂപ്പർ താരങ്ങളുടെ ജോഡിയാവുന്നതിനൊപ്പം കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളായിട്ടും നയൻതാര വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ സമകാലികരായ നടിമാരൊക്കെ കാലഹരണപ്പെട്ടു, കളമൊഴിഞ്ഞെങ്കിലും നയൻ‌താര പിടിച്ചു നിൽക്കുകയാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാകുന്ന ദൃഢനിശ്ചയമാണ് നയൻസിനെ ഇങ്ങനെ നല്ല അഭിനയം കാഴ്ചവയ്ക്കാൻ സഹായിക്കുന്നത്.

ഇപ്പോഴിത ഒരു കഥാപാത്രപത്തിനായി മാംസാഹാരം തന്നെ ഉപേക്ഷപിച്ചിരിക്കുകയാണ് താരം. മൂക്കൂത്തി അമ്മൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡി സൂപ്പർസ്റ്റാർ മാംസാഹാരം ഉപേക്ഷിക്കുന്നത്.

ചിത്രം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ ടു ഡേയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നയൻസ് മാത്രമല്ല, മുക്കൂത്തി അമ്മന്റ് മുഴുവൻ അണിയറ പ്രവർത്തകരും ചിത്രീകരണം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക.

നേരത്തെ, രാമ രാജ്യം എന്ന ചിത്രത്തിൽ , ആത്മീയ വേഷമായ സീതയായിട്ടും നയൻസ് എത്തിയിട്ടുണ്ട്. അപ്പോഴും മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്നും മറ്റും മാറി നിൽക്കുകയും ‌ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button