GeneralLatest NewsMollywoodNEWS

വിലപേശി കല്യാണഡീൽ ഉറപ്പിക്കുന്ന ടീമുകളെ എനിക്കും നിങ്ങൾക്കുമുള്ളതുപോലെ തികച്ചും ജൈവീകമായ അവസ്‌ഥയാണ് ഇവർക്കും ; സദാചാര വാദികൾക്കെതിരെ കാവ്യ ഐശ്വര്യ

LGBTQ എന്നീ അക്ഷരങ്ങൾ അഹങ്കാരത്തിന്റെ പുറത്ത് സ്വീകരിക്കുന്നവരല്ല ഇവരാരും, അത് ഒരു ഐഡന്റിറ്റിയാണ്

കാലം മാറി … നമ്മൾ മാറിയെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയും. സോഷ്യൽ മീഡിയകളിൽ മറ്റും  മാറ്റങ്ങളെക്കുറിച്ച് വിപ്ലവ പ്രസംഗങ്ങൾ നടത്തും. പക്ഷേ അത്തരം മാറ്റങ്ങൾ ജീവിതത്തിലോ കൺമുന്നിലോ കണ്ടാലോ, പുരോഗമന വാദികൾക്ക് ഹാലിളകും.

ഇപ്പോഴിതാ സോനു–നികേഷ് ഗേ ദമ്പതികൾ ഒരുമിക്കാൻ തീരുമാനിച്ചപ്പോഴും കണ്ടു കുറേയെറെ കപട സദാചാര വാദികളെ. സോനുവിന്റെയും നികേഷിന്റെയും വിവാഹ വാർത്തയ്ക്ക് താഴെ വളരെ മോശം
കമന്റിട്ടാണ് ചിലർ സന്തോഷം കണ്ടെത്തിയത്. ഇത്തരം സൈബർ സദാചാര വാദികൾക്കെതിരെ തുറന്നെഴുതുകയാണ് അഭിഭാഷകയും മാധ്യമ പ്രവർത്തകയുമായ കാവ്യ ഐശ്വര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാവ്യ ഇതിനെ കുറിച്ച് പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………..

നാട്ടിൽ ഒരു കല്യാണം കഴിഞ്ഞാൽ അന്നല്ലെങ്കിൽ പിറ്റേന്ന് നല്ലവാതിൽ/മറുവീട്/അടുക്കളകാണൽ. പേര് പലതാണെങ്കിലും, സംഗതി ഗോദ്‌റെജ്‌ അലമാര പെട്ടി ഓട്ടോയിൽ കയറ്റി ചെക്കന്റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന ചടങ്ങാണ്. ചിലയിടത്ത് പെണ്ണിന്റെ വീട്ടുകാർ അലമാര വെട്ടികീറി നീളത്തിലൊരു സ്വർണമാല പണിഞ്ഞ് വരന്റെ കഴുത്തിലിടും (പന്തലിൽ മാല ഇട്ടില്ലെങ്കിൽ ഓടിയൻസ് ഈ ചടങ്ങ് അകകണ്ണിൽ കാണുന്നത് എത്രയോ നോക്കിനിന്നിരിക്കുന്നു). ഗോദ്‌റെജ്‌ പിന്നീട് ഔട്ട്‌ ആയി. പകരം LG/Samsung കമ്പനികൾ ആ മാർക്കറ്റ് പിടിച്ചടക്കി. ഇപ്പോൾ അതും പോയി. എല്ലാവരെയും സാക്ഷിയാക്കി കീ(അലമാരയുടേതല്ല) കൈമാറുന്ന ഏർപ്പാടായി. നല്ല വാതിൽ മാറി റിസപ്ഷനായി. അടുക്കള കാണാൻ പറ്റിയില്ലേലും അടുക്കളയിൽ ഉണ്ടാക്കിയതൊക്കെ ഒരുമിച്ച് കാണാനും കഴിക്കാനും വകുപ്പായി. അങ്ങനെ എന്തെല്ലാമാണ് ഓരോ കല്യാണത്തിനും കാഴ്ചവെക്കുന്ന വെറൈറ്റി കോൺസെപ്റ്റ്സ്. 5 കൊല്ലത്തിനകം ഉണ്ടായ 500 മാറ്റങ്ങൾ എണ്ണിപ്പറയാൻ കഴിയില്ലെ നമുക്ക്?

മാറ്റങ്ങൾ അംഗീകരിക്കാൻ എളുപ്പം കഴിയുന്ന നമ്മൾ… ഇത്തരം പുറംമോടികളിൽ അഭിരമിക്കുന്നവർക്ക് രണ്ട് മനസ്സുകളെ അംഗീകരിക്കാൻ എന്താണിത്ര പ്രയാസം? ശാരീരികവും മാനസികവുമായ താല്പര്യങ്ങൾക്കുള്ള മുൻഗണന കഴിഞ്ഞിട്ട് പോരെ നാട്ടുകാരുടെ താല്പര്യങ്ങൾക്ക് വിലവെക്കൽ? സോനുവിന്റെയും നികേഷിന്റെയും വിവാഹ വാർത്തയ്ക്ക് താഴെ എത്ര വൃത്തികെട്ട അഭിപ്രായ പ്രകടനങ്ങളാണ് ഇതുങ്ങളൊക്കെ നടത്തുന്നത്!!! വിലപേശി കല്യാണഡീൽ ഉറപ്പിക്കുന്ന ടീമുകളാണ് ഇതൊക്കെയെന്ന് ഓർക്കണം.

LGBTQ എന്നീ അക്ഷരങ്ങൾ അഹങ്കാരത്തിന്റെ പുറത്ത് സ്വീകരിക്കുന്നവരല്ല ഇവരാരും, ഐഡന്റിറ്റിയാണ്. എനിക്കും നിങ്ങൾക്കുമുള്ളതുപോലെ തികച്ചും ജൈവീകമായ അവസ്‌ഥ. ബഹൻ, എന്നേം നിന്നേം പടച്ചുവിട്ടത് പോലെ ഇതും മുകളിൽ ഇരിക്കുന്നവന്റെ ലീലാവിലാസമാണെന്ന്… ഒരു അഭിനവ പു/രോഗ/മന വാദി, ഫേസ്ബുക്കിലെ വിപ്ലവസിംഹിണി ഇന്ന് രാവിലെ പങ്കുവെച്ച ചില ആശങ്കകളാണ് ഈ പോസ്റ്റിന് ആധാരം!!!

shortlink

Post Your Comments


Back to top button