CinemaGeneralKollywoodLatest NewsNEWS

തലൈവിയാകാൻ ഗുളികകളും ഭക്ഷണവും കഴിച്ചാണ് ഭാരം കൂട്ടിയത്; ബൊമ്മ ട്രോളിന്‌ മറുപടിയുമായി ബോളിവുഡ് നടി

കങ്കണയുടെ പ്രോസ്തെറ്റിക് മേക്ക് അപ്പ് ജയലളിത കഥാപാത്രത്തെ, കൃത്രിമമായി ചിത്രീകരിക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഇതോടെ, ബൊമ്മയെന്നും അരക്കിലോ മേക്ക് അപ്പ് എന്നും തരത്തിലുള്ള ട്രോളുകൾ വരാൻ തുടങ്ങി.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തലൈവി സിനിമയുടെ ടീസറിനു നേരെ വലിയ പരിഹാസമായിരുന്നു ട്രോളുകളിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മുൻ തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമായ തലൈവിയിൽ നായികയായെത്തിയ ബോളിവുഡ് നടി കങ്കണയുടെ പ്രോസ്തെറ്റിക് മേക്ക് അപ്പ് ജയലളിത കഥാപാത്രത്തെ, കൃത്രിമമായി ചിത്രീകരിക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഇതോടെ, ബൊമ്മയെന്നും അരക്കിലോ മേക്ക് അപ്പ് എന്നും തരത്തിലുള്ള ട്രോളുകൾ വരാൻ തുടങ്ങി. അതേസമയം, സമൂഹ മാധ്യമങ്ങളിലെ ട്രോളുകളോട് കങ്കണയും ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്നാണ് കങ്കണ പറയുന്നത്. മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് കിലോ ഭാരം കൂട്ടിയതെന്നും കങ്കണ ഒരു അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു. ഭാരം കൂട്ടാനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും കങ്കണ പറഞ്ഞു.
സംവിധായാകൻ എ.എല്‍ വിജയ് ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ എം.ജി.ആര്‍ ആയി എത്തുന്നത് അരവിന്ദ് സാമിയാണ്. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2020 ജൂണ്‍ 26ന് ചിത്രം പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button