CinemaGeneralKollywoodLatest NewsNEWS

ശസ്ത്രക്രിയ കഴിഞ്ഞു ; ഇന്ത്യൻ- 2 ചിത്രീകരണത്തിൽ മുഴുകാൻ കമൽ ഹാസൻ

ആരോഗ്യ പ്രശ്നത്തെ തുടർന്ന്, കമൽ ഹാസനെ നായകനാക്കി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ 2ന്റെ ചിത്രീകരണം നിർത്തിവച്ചിരുന്നു

കലയുടെയും അടുത്ത കാലം മുതൽ രാഷ്ട്രീയ ആവശ്യങ്ങളുടെയും ഇഴപിരിയാത്ത തിരക്കിലായിരുന്ന ഉലകനായകൻ കമൽ ഹാസൻ, കഴിഞ്ഞ ദിവസമാണ് സ്വന്തം കാലിൽ കിടന്ന കമ്പി ശാസ്ത്ര ക്രിയ ചെയ്തു മാറ്റിയത്. ചെറിയ ശസ്‍ത്രക്രിയായിരുന്നു കമല്‍ഹാസന് നടത്തിയത്. ആരോഗ്യത്തോടെ കമല്‍ഹാസൻ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷ ഫോട്ടോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അഞ്ച് ദിവസം കമല്‍ഹാസൻ ആശുപത്രിയിലായിരുന്നു. കമല്‍ഹാസനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പ്രാര്‍ഥിച്ച ആരാധകര്‍ക്കും മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രൻ നന്ദി പറഞ്ഞു. 2016ല്‍ ചെന്നൈ ഓഫീസില്‍ വെച്ച് വീണതിനെ തുടര്‍ന്ന് കമല്‍ഹാസന് ശസ്‍ത്രക്രിയ നടത്തിയിരുന്നു. അന്നു കാലിന് ഇട്ട കമ്പിയാണ് നീക്കം ചെയ്‍തത്.

ആരോഗ്യ പ്രശ്നത്തെ തുടർന്ന്, കമൽ ഹാസനെ നായകനാക്കി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ 2ന്റെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ബ്രഹ്‌മാണ്ഡ സിനിമകളുടെ നാഥൻ ശങ്കർ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൽ, ഒരു പ്രധാന വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിലപ്പോഴത്, പ്രതിനായക വേഷവുമാകാനിടയുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button