CinemaGeneralLatest NewsMollywoodNEWS

‘കിവുഡ’ പ്രീമിയറിൽ തിളങ്ങി ഗോപികയും കുടുംബവും ; ചിത്രങ്ങള്‍ കാണാം

2002 ല്‍ പ്രണയമണി തൂവല്‍ എന്ന സിനിമയിലൂടെയാണ് ഗോപിക വെള്ളിത്തിരയിലേക്ക് എത്തുന്നത്

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് ഗോപിക. 2002 ല്‍ പ്രണയമണി തൂവല്‍ എന്ന സിനിമയിലൂടെയാണ് ഗോപിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയിരുന്നു. 2008 ല്‍ ഡോക്ടറായ അജിലേഷുമായി ഗോപിക വിവാഹിതയായതോടെ സിനിമാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

നിലവില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അയര്‍ലണ്ടില്‍ സെറ്റിലായിരിക്കുകയാണ് നടി. ഏറെ കാലത്തിന് ശേഷം ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒസ്‌ട്രേലിയയില്‍ വെച്ച് മലയാളികള്‍ ഒരുക്കിയ ഷോര്‍ട് മൂവിയുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ കുടുംബസമേതമായിരുന്നു ഗോപിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

ലോകം മുഴുവന്‍ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയ ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് കിവുഡ. സൗഹൃദ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദേശി അഭിനേതാക്കള്‍ക്കൊപ്പം ഒരു പറ്റം മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുകയാണ്. സിനിമയുടേതായി ഓസ്ട്രേലിയയിൽ നടന്ന പ്രീമിയറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗോപികയും കുടുംബവും.

വിവാഹശേഷം ദിലീപിന്റെ നായികയായി സ്വന്തം ലേഖകന്‍ എന്നൊരു സിനിമയില്‍ കൂടി നടി അഭിനയിച്ചെങ്കിലും പിന്നീട് അഭിനയലോകത്ത് നിന്നും മാറി നിന്നു. എമി, എന്ന പേരില്‍ ഒരു മകളും എയ്ഡന്‍ എന്ന പേരില്‍ ഒരു മകനും ഗോപിക, അജിലേഷ് ദമ്പതിമാര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button