CinemaGeneralLatest NewsMollywoodNEWS

അമ്പിളി ദേവിയും കുഞ്ഞും വീട്ടിലെത്തി ; ആരാധകർക്ക് നന്ദി പറഞ്ഞ് ആദിത്യന്‍ ജയന്‍

അമ്പിളിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

മിനിസ്ക്രീൻ താരദമ്പതികളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്ന് പോവുന്നത്. അടുത്തിടെയാണ് താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് കൊണ്ട് ആദിത്യനായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. മകന്റെ വരവ് ആഘോഷമാക്കുകയാണ് ഇരുവരും.

 

ഇപ്പോഴിതാ പ്രസവശേഷം ഹോസ്പിറ്റലില്‍ നിന്നും അമ്പിളിയും കുഞ്ഞും വീട്ടിലെത്തിയെന്ന കാര്യവും ആദിത്യന്‍ പറഞ്ഞിരിക്കുകയാണ്. അമ്പിളിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.  ‘കുഞ്ഞിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വരാന്‍ വൈകിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി. ഇതിന്റെ ഇടയില്‍ സാഹചര്യം മുതലെടുത്ത് വിമര്‍ശിച്ചവര്‍ക്കും ആദിത്യന്‍ നന്ദി പറഞ്ഞിട്ടുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button