
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രമുഖയായ ഓസ്ട്രേലിയൻ നടി, നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് ചിത്രത്തിലൂടെ തിരിച്ചു വരുവാൻ ഒരുങ്ങുകയാണ്. ഓസ്ട്രേലിയൻ പൗരത്വമുള്ള താരമാണെങ്കിലും തെലുങ്ക്, മലയാളം സിനിമകളിൽ നായികയായി വേഷമിട്ട നടി വിമല രാമനാണ് വ്യതസ്തമായ ഒരു കഥാപാത്രവുമായി എത്തുന്നത്. സംവിധായകൻ ദുരൈ ഒരുക്കുന്ന ‘ഇരുട്ട്’ എന്ന ഹൊറർ ചിത്രത്തിൽ പ്രേതകഥാപാത്രമായിട്ടാണ് നിലവിൽ, വിമലാ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഹൊറർ ചിത്രത്തിൽ നായകനായെത്തുന്നത്, മുൻ സംവിധായകനും നിരവധി പ്രേതചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനുമായ സുന്ദര്‍ സി ആണ്.
പ്രിയദർശൻ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലാണ് വിമലാ രാമന് മലയാളത്തില്‍ ഏറ്റവും അവസാനമായി അഭിനയിച്ചത്.
പ്രണയകാലം, ടൈം, കൽക്കട്ട ന്യൂസ്, കോളേജ് കുമാരൻ തുടങ്ങിയ ചിത്രങ്ങളിലും വിമല പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
Post Your Comments