‘അര്ജുന് റെഡ്ഡി’ എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. സിനിമ സ്വപ്നം കണ്ട് ജീവിച്ച കാലത്ത് നിന്ന് ഇന്ന് കോടികളുടെ ആസ്തിയും സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്താനും താരത്തിനെ കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ 1000 രൂപ പോലും കയ്യിൽ ഇല്ലാതിരുന്ന ചെറുപ്പക്കാരൻ ഇന്ന് വാങ്ങിയ പുതിയ വീടിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് വിജയ് പുതിയ വീടുവാങ്ങിയത്. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഗൃഹപ്രവേശനത്തിൽ പങ്കെടുത്തു. 15 കോടിയോളം രൂപ മുടക്കിയാണ് താരം വീട് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ഞാൻ ഒരു വലിയ വീട് വാങ്ങി. അത് എന്നെ ഭയപ്പെടുത്തുന്നു. ഇനി അത് നോക്കിനടത്തേണ്ടത് അമ്മയുടെ ചുമതലയാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം. താരം സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. വേൾഡ് ഫെയ്മസ് ലവർ എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത റിലീസ് സിനിമ.
Post Your Comments