CinemaGeneralLatest NewsMollywoodNEWS

‘പെരുന്തച്ചന്‍’ ഹെയര്‍ സ്റ്റൈൽ ; ട്രോളന്മാര്‍ക്ക് ഒപ്പം ചേര്‍ന്ന് ഷെയ്ന്‍ നിഗം

പുതിയ ഹെയര്‍ സൈ്റ്റലിന് 'പെരുന്തച്ചന്‍' ചിത്രത്തിലെ തിലകന്റെ ഹെയര്‍ സൈ്റ്റലുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തല്‍

വിവാദങ്ങള്‍ കൊണ്ട് ഷൂട്ടിങ് പുരോഗമിക്കുന്ന മലയാള സിനിമയാണ് ‘വെയില്‍’. വെയില്‍ എന്ന സിനമയുടെ ചിത്രീകരണത്തോട് ഷെയ്ന്‍ നിഗം സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഷെയിന്‍ പുതിയ ഗെറ്റപ്പില്‍ എത്തി സിനിമലോകത്തെ ഞെട്ടിച്ചത്. ഷെയിനിന്റെ പുതിയ ലുക്കിനെ പരാമര്‍ശിച്ച് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയില്‍ , ട്രോളന്മാര്‍ക്ക് ഒപ്പം ചേര്‍ന്ന് സ്വയം ട്രോളുകയാണ് താരം.

പുതിയ ഹെയര്‍ സൈ്റ്റലിന് ‘പെരുന്തച്ചന്‍’ ചിത്രത്തിലെ തിലകന്റെ ഹെയര്‍ സൈ്റ്റലുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തല്‍. ഇപ്പോഴിതാ അത്തരത്തിലുളള ട്രോളാണ് ഷെയ്‌നും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായകനാകുന്ന താരത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ക്ക് പ്രാധാന്യമുണ്ടെന്നിരിക്കെ മുടി പറ്റെ വെട്ടിയിറക്കി, ക്ലീന്‍ഷേവും ആക്കിയാണ് ഷെയ്ന്‍ പ്രതിഷേധിച്ചിരിക്കുന്നത്.

താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയുമായ നടത്തിയ ചര്‍ച്ചയില്‍ സിനിമയുമായി സഹകരിക്കാമെന്ന് താരം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഷൂട്ടിങ്ങിനിടെ വീണ്ടും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി താരം ചിത്രീകരണത്തിനിടെ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു, പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് ഗെറ്റപ്പ് തന്നെ മാറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button