നടൻ ഷെയ്ൻ നിഗത്തിനു ഉപദേശവുമായി സംവിധായകൻ അലപ്പി അഷ്‌റഫ്. സ്വന്തം അച്ഛനും നടനുമായ കലാഭവൻ അബിയിൽ നിന്നും ക്ഷമ പഠിക്കണമെന്നും എ സി യും കാരാവാനുമൊന്നുമില്ലാതിരുന്ന കാലത്തെ പ്രശസ്ത നടൻമാരുടെ ജീവിതം എടുത്ത് പരിശോധിക്കണമെന്നും അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.
വെയിൽ സിനിമയുടെ സംവിധായകനും നിർമാതാവിനോടുമുള്ള നടൻ ഷെയിൻ നിഗത്തിന്റെ പ്രശ്നം മലയാള സിനിമ ലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംവിധായകരാണോ, നിർമാതാവാണോ, അഭിനേതാവാണോ ഒരു സിനിമയിൽ മുഖ്യൻ എന്ന ചോദ്യങ്ങളും ഈ പ്രശ്നത്തോടൊപ്പം ഉയരുകയുമാണ്. അതേസമയം, ഇന്ന് വൈകുന്നേരം കൊച്ചിയിൽ യോഗം കൂടുന്ന നിർമാതാക്കളുടെ സംഘടനയെടുക്കുന്ന തീരുമാനം ഷെയ്ന്റെ സിനിമ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
ഈ അവസരത്തിലാണ് , സംവിധായകൻ അലപ്പി അഷ്റഫിന്റെയും വാക്കുകൾ വളരെ പ്രധാനപെട്ടതാവുന്നുത്.
“നീ പറയുന്നു..ഓക്കെയായ ഷോട്ടുകൾ വീണ്ടും വീണ്ടും സംവിധായകൻ എടുപ്പിച്ചെന്ന്.. ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ…? ഒരു സംവിധായകൻ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പർ താരത്തിന്റെ സഹകരണം ഞാൻ നേരിട്ടു കണ്ടിട്ടുള്ളവനാ..
ഒത്തുതീർപ്പു് വ്യവസ്ഥയുടെ 15 ദിനങ്ങളിൽ 10 ദിവസം കഴിഞ്ഞപ്പോൾ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ…”, അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments